കരുണയുടെ ജപമാല

മൂന്നു മണി പ്രാർത്ഥന

ഈശോയെ സർവലോകത്തിനും ജീവന്റെ ഉറവിടവും കരുണയുടെ കടലും തുറന്ന് തന്നുകൊണ്ടാണല്ലോ അങ്ങ് മരണം പ്രാപിച്ചത്. ജീവന്റെ സംഭരണിയും അളവില്ലാത്ത കാരുണ്യത്തിന്റെ ഉറവിടവുമായ ഈശോയെ, സർവലോകത്തെയും അങ്ങ് ആവരണം ചെയ്യണമേ.

“ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ, ഞാൻ അങ്ങയിൽ ശരണപെടുന്നു”.

പരിശുദ്ധനായ ദൈവമെ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയു ണ്ടാകെണമേ (3പ്രാവിശ്യം )

കരുണയുടെ രാജാവായ ഈശോയെ,
ഞാൻ അങ്ങയിൽ ശരണപെടുന്നു..

കരുണയ്ക്കു വേണ്ടിയുള്ള,സംക്ഷിതപ്രാര്‍ത്ഥന 

കര്‍ത്താവേ,കരുണയായിരിയ്ക്കണമേ!അങ്ങേ മക്കളോട് കരുണ കാണിക്കണമേ!ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും,സഹോദരങ്ങളും ബന്ധുക്കളും പൂര്‍വ്വികരും വഴിവന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.ഞങ്ങളെ ശിക്ഷിക്കരുതേ.ഞങ്ങളുടെ പാപകടങ്ങള്‍ ഇളച്ചുതരേണമേ.ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.യേശുവേ അന്ധകാരത്തിന്റെ ഒരു അരൂപിയും ഞങ്ങളില്‍ വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിയ്ക്കട്ടെ.അങ്ങയുടെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്കണമേ.
യേശുവേ സ്തോത്രം,യേശുവേ നന്ദി.

വിശ്വാസപ്രമാണം
സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.
ആമ്മേൻ.

ഒന്നാം രഹസ്യം

നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു

ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത്,ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണ ആയിരിക്കണമേ

രണ്ടാം രഹസ്യം

മൂന്നാം രഹസ്യം

നാലാം രഹസ്യം

അഞ്ചാം രഹസ്യം

നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു

ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത്,ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണ ആയിരിക്കണമ

സമപാവന പ്രാർത്ഥന

സക്രാരിയിൽ നിത്യം വാഴുന്ന ഈശോനാഥാ, അങ്ങേ ആത്മാവിനെ ഞങ്ങളിൽ വർഷിക്കേണമേ, അങ്ങ് ജീവിതത്തിൽ തരുന്ന നന്മകൾക്കു നന്ദിയേകുവാനും, വിഷമസമയങ്ങളിൽ അങ്ങേ തള്ളിപ്പറയാതെ, അങ്ങയോടൊപ്പം ചേർന്നുനിൽക്കുവാനും ഞങ്ങളെ പഠിപ്പിക്കേണമേ…..

പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. (3 പ്രാവശ്യം)

ആമ്മേൻ

മനസ്താപപ്രകരണം

എന്റെ ദൈവമേ,ഏറ്റവും നല്ലവനും എല്ലാറ്റിലും ഉപരിയായി സ്നേഹിക്കപ്പെടുവാനും യോഗ്യനുമായ,അങ്ങേക്കെതിരായി പാപം ചെയ്തു പോയതിനാൽ,പൂർണ്ണ ഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും,പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു.അങ്ങയെ ഞാൻ സ്നേഹിക്കുന്നു.എന്റെ പാപങ്ങളാൽ,എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും, സ്വർഗത്തെ നഷ്ടപ്പെടുത്തി,നരകത്തിന് അർഹനായി തീർന്നതിനാലും,ഞാൻ ഖേദിക്കുന്നു.അങ്ങയുടെ പ്രസാദവര സഹായത്താൽ,പാപ സാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും,മേലിൽ പാപം ചെയ്യുകയില്ല എന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനായിരിക്കുന്നു. ആമ്മേൻ

Leave a Reply

Your email address will not be published. Required fields are marked *

*

code