വി.യൗസേപ്പിന്റെ പവിത്രമേലങ്കി പ്രാർത്ഥന ഒന്നാം ദിവസം

പവിതമേലങ്കി🧣*
വി.യൗസേപ്പിന്റെ പവിത്രമേലങ്കി പ്രാർത്ഥന (Holy Cloak Prayer) ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാ ക്രമമാണ്.
ഈ പുണ്യപിതാവ് ദൈവപുത്രനായ ഈശോ മിശിഹായോടൊപ്പം ഭൂമിയിൽ ജീവിച്ച മുപ്പത് (30) വർഷത്തിന്റെ ബഹുമാനാർത്ഥം തുടർച്ചയായി വരുന്ന 30 ദിവസങ്ങളിലാണ് പവിത്രമേലങ്കിയുടെ പ്രാർത്ഥന ചൊല്ലേണ്ടത്.
ഏതെങ്കിലും കാരണവശാൽ ഇതിനു മുടക്കം വന്നാൽ 30-ാമത്തെ ദിവസം മുടക്കം വന്ന അത്രയും തവണകൂടി ചൊല്ലി ഇതു പൂർത്തിയാക്കേണ്ടതാണ്.
പവിത്രമേലങ്കി പ്രാർത്ഥന കൊണ്ടു സിദ്ധിക്കുന്ന സവിശേഷകൃപകൾ അനവധിയാണ്. വി.തെരേസാ ഒരിക്കൽ പറയുകയുണ്ടായി:
*“നിങ്ങൾക്ക് ഈ പ്രാർ ത്ഥനയിൽ യഥാർത്ഥ വിശ്വാസം ജനിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതു ചൊല്ലി പരീക്ഷിച്ചു നോക്കുക. അപ്പോൾ പ്രാർത്ഥനയുടെ ശക്തി അതു തന്നെ തെളിയിക്കുന്നതായിരിക്കും.”*
ശുദ്ധീകരണസ്ഥലത്തു വേദന സഹിക്കുന്ന ആത്മാക്കൾക്കുവേണ്ടി ഭക്തിപൂർവ്വം ഒരു പ്രാർത്ഥന ഉരുവിട്ടതിനു ശേഷം ഈ പ്രാർത്ഥന ചൊല്ലുന്നത് നിങ്ങളുടെ നിയോഗം സാധിച്ചു തരുന്നതിന് ശുദ്ധീകരണാത്മാക്കളുടെ ശക്തിയേറിയ മാദ്ധ്യസ്ഥ്യം ഉറപ്പു വരുത്തുന്നു.
ശുദ്ധീകരണസ്ഥലത്ത് തീവവേദനയനുഭവി ക്കുന്ന വിശുദ്ധാത്മാക്കളുടെ കണ്ണീരൊപ്പുന്നതിന് നാം കാണിക്കുന്ന വ്യഗ്രതയ്ക്ക് ആനുപാതികമായി നമ്മുടെ കണ്ണീരൊപ്പാനായി നമ്മുടെ നിയോഗങ്ങ ളിലേക്ക് വി. യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം ന്യായ മായും നമുക്കു പ്രത്യാശിക്കാവുന്നതാണ്. ഇങ്ങനെ വി.യൗസേപ്പിന്റെ രക്ഷാകവചമായ *“പവിത്രമേലങ്കി”* നമ്മുടെ മേലും വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു സംരക്ഷണകവചമായി തീരുകയും അങ്ങനെ
ഒരു ദിവസം ദൈവകൃപയാൽ നിത്യരക്ഷയുടെ കവാടമണയാൻ നമ്മുക്ക് ഇടയാവുകയും ചെയ്യും.
യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നിന്നും നമ്മെ നോക്കി പുഞ്ചിരി തൂകുകയും നമ്മിൽ അനുഗ്രഹവർഷം ചൊരിയുകയും ചെയ്യുമാറാവട്ടെ!
ഈശോയും അവിടുത്തെ വൽസലമാതാവായ പരി.കന്യാമറിയവും ആഗോളക്രൈസ്തവ ലോകത്തെ വന്ദ്യപിതാവായ വി.യൗസേപ്പിന് സ്നേഹബഹുമാനങ്ങൾ അർപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നതിനുമായി ഇതാ ക്ഷണിക്കുന്നു:
ഈശോ തന്നെ ഒരിക്കൽ വി.മാർഗരറ്റിനോടു പറയുകയുണ്ടായി :
*“എല്ലാ ദിവസവും നിങ്ങൾ എന്റെ വൽസലമാ താവിനോടും എന്റെ രക്ഷകർത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.”*
നമ്മുടെ ദിവ്യനാഥ ധന്യയായ ആഗ്രേദായിലെ മറിയത്തോട് (Mary of Agreda) ഇപ്രകാരം പറഞ്ഞു:
*“മഹാവിശുദ്ധനായ യൗസേപ്പിതാവിനോടുള്ള സ്നേഹത്തിലും ഭക്തിയിലും നിങ്ങൾ തുടർച്ചയായി വളരേണ്ടതുണ്ട്. നിങ്ങളുടെ നിയോഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംരക്ഷണവും മാദ്ധ്യസ്ഥ്യവും യാചിക്കുക. ഏതു സാഹചര്യത്തിലും സാധിക്കു ന്നിടത്തോളം ജനങ്ങളിലേക്ക് ഈ ഭക്തി എത്തിക്കുന്നതിന് നിങ്ങൾ തീവ്രമായി പരിശ്രമിക്കേണ്ടതുണ്ട്. അത്യന്തം വിശ്വസ്തനായ എന്റെ ഭർത്താവ് സ്വർഗ്ഗ ത്തിൽ എന്തുകാര്യം അപേക്ഷിച്ചാലും സർവ്വശക്തനായ ദൈവം ഭൂമിയിൽ അത് അനുവദിച്ചിരിക്കും.”*
🧣🙇‍♀️🧣🙇‍♀️🧣🙇‍♀️🧣🙇‍♀️
_”വിശുദ്ധ യൗസേപ്പേ, തിരുക്കുടുംബത്തിന്റെ പാലകനേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ “_
                                                              ഒന്നാം ദിവസം

Leave a Reply

Your email address will not be published. Required fields are marked *

*

code