വിശുദ്ധ യൗവുസേപ്പിതാവിനോടുള്ള പ്രാർത്ഥന

(എല്ലാ ബുധനാഴ്ചകളിലും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനങ്ങളിലും അനുദിന ജീവിത നവീകരണത്തിനും ചൊല്ലാവുന്ന പ്രാർത്ഥന)_

മഹാവിശുദ്ധനായ യൗസേപ്പിതാവേ, അങ്ങേ തിരുമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മല ഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. തിരുസഭയെ വിശുദ്ധിയിൽ പരിപാലിക്കണമേ. ആത്മീയാന്ധത ബാധിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കാൻ അങ്ങു പ്രാർത്ഥിക്കണമേ. അങ്ങേയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളെ ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്നതിനായി ഒരുക്കണമേ. അവിടുത്തെ പരിശുദ്ധ മണവാട്ടിയും ഞങ്ങളുടെ അമ്മയുമായ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന് അനുരൂപരാവാൻ ഞങ്ങളെ സഹായിക്കണമേ.

അങ്ങയുടെ നിർമ്മലഹൃദയത്തിൽ അടങ്ങിയി രിക്കുന്ന പുണ്യങ്ങളും കൃപകളും അനുകരിച്ച് വിശുദ്ധിയിലേക്കു നടന്നടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ഈശോയുടെ തിരുഹൃദയത്തേയും പരി. അമ്മയുടെ വിമലഹൃദയത്തേയും ആഴത്തിൽ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങ് ഈശോയേയും പരി. അമ്മയേയും സംരക്ഷിച്ചതു പോലെ ശാരീരികവും ആത്മീയവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ.

വൽസലപിതാവേ, അങ്ങേയ്ക്കു പ്രതിഷ്ഠി ക്കപ്പെട്ട ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങ് ഏറ്റെടുക്കണമേ. അവയെ പരി. അമ്മയുടെ വിമലഹൃദയം വഴിയായി ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കണമേ. അങ്ങനെ വിശുദ്ധി നിറഞ്ഞ ഹൃദയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്കിടയാവുകയും  *“പരമാർത്ഥ ഹൃദയർ ദൈവത്തെ ദർശിക്കും”* എന്ന തിരുവചനത്തിന്റെ വാഗ്ദാനം ഞങ്ങളിൽ ഫലമണിയുകയും ചെയ്യട്ടെ.

_🕯️ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ!_

_🕯️പരി. മറിയത്തിന്റെ വിമലഹൃദയമേ, യൗസേപ്പി താവിന്റെ നിർമ്മലഹൃദയമേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!_

🟫🕯️🟪🕯️🟦🕯
*🕯️സുകൃതജപം🟦*
🟫🕯️🟪🕯️🟦🕯

*”പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്നേഹാഗ്നിജ്വാലയുടെ യോഗ്യതയാൽ ശുദ്ധീ കരണസ്ഥലത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ രക്ഷിക്കണമേ. വി.യൗസേപ്പിന്റെ നിർമ്മലഹൃദയത്തിന്റെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്ത് പ്രാർത്ഥിക്കാനാരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ.”*

Leave a Reply

Your email address will not be published. Required fields are marked *

*

code