മലബാറി ചിക്കൻ കറി

മലബാറി ചിക്കൻ കറി

ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍- 1 കിലോ
സവാള- അരക്കിലോ
ഉരുളക്കിഴങ്ങ്- 2 എണ്ണം
പച്ചമുളക്- 8 എണ്ണം
ഇഞ്ചി- രണ്ട് കഷ്ണം
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
അരച്ചു ചേര്‍ക്കാനുള്ള ചേരുവകള്‍
തേങ്ങ- 1 എണ്ണം
കറുവപ്പട്ട- 2 എണ്ണം
ഗ്രാമ്പൂ- 4 എണ്ണം
ഏലം- 4 എണ്ണം
വെളുത്തുള്ളി- 10 അല്ലി
പെരുംജീരകം- 1 നുള്ള്
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
മുളക് പൊടി- 3 സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില- 4 തണ്ട്
മല്ലിയില- 3 തണ്ട്

 

തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കന്‍ സവോള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലം, വെളുത്തുള്ളി, പെരുംജീരകം, എന്നിവ ചേര്‍ത്ത് ഇളക്കുക. തവിട്ടു നിറമായതിനു ശേഷം മല്ലിപ്പൊടിയും മുളകു പൊടിയും കൂടി ചേര്‍ക്കുക.

അതിനു ശേഷം ഇത് നല്ലതുപോലെ അരച്ച് വേവിച്ചു വെച്ച ചിക്കനിലേക്ക് ഇത് ചേര്‍ക്കുക. ശേഷം അടുപ്പില്‍ വെച്ച് 10 മിനിട്ട് തിളപ്പിക്കുകഅതിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റി വെയ്ക്കുക. രുചികരമായ മലബാറി ചിക്കന്‍ റെഡി.

Leave a Reply

Your email address will not be published. Required fields are marked *

*

code