ബീഫ് മപ്പാസ് 

ബീഫ് മപ്പാസ് 
1 .ബീഫ് -1 kg
കുരുമുളക് പൊടി -1 tsp.
ഉപ്പ് -ആവശ്യത്തിന്.
2 .സവാള -2
ഇഞ്ചി (ചതച്ചത് )-3 tsp.
വെളുത്തുള്ളി (ചതച്ചത് )-2 tsp.
പച്ചമുളക് – 5.
പഴുത്ത തക്കാളി -2
ഉരുളക്കിഴങ്ങ്-2 
ക്യാരറ്റ് -2
മഞ്ഞൾ പൊടി -1/2tsp.
മല്ലിപൊടി -3 tsp.
കുരുമുളക് പൊടി -2 tsp.
ഗരം മസാല -1 tsp.
തേങ്ങയുടെ രണ്ടാം പാൽ -2  cup.
തേങ്ങയുടെ ഒന്നാം പാൽ -1  cup
കടുക് വറുക്കാൻ :- വെളിച്ചെണ്ണ 4 tsp.,ചുവന്നുള്ളി അരിഞ്ഞത് -2,കറിവേപ്പില -ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കി  കുരുമുളക് പൊടിയും, ഉപ്പും അല്പം വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക (3 വിസിൽ ). ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്, whole spices-(തക്കോലം -1, ഏലക്ക -2, ഗ്രാമ്പു 2, കറുവ പട്ട -1)ഇവ ഇട്ടു സ്പൈസിസിന്റെ നല്ല അരോമ വരുന്നത് വരെ വഴറ്റുക. ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി -വെളുത്തുള്ളി, പച്ചമുളക്, സവാള നന്നായി പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിനു ശേഷം പൊടികളെല്ലാം വഴറ്റി, തക്കാളിയും, ഉരുളക്കിഴങ്ങും, ക്യാരറ്റും ചേർത്ത് തേങ്ങയുടെ രണ്ടാം പാലിൽ വേവിക്കുക. പകുതി വേവാകുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ബീഫും ചേർത്ത് കറി കുറുകുന്നത് വരെ വേവിക്കുക. ഇനിയും ഒന്നാം പാൽ ചേർത്ത്.. അല്പം ഗരം മസാല കൂടെ ചേർത്ത് stove ഓഫ്‌ ചെയ്യുക. ഇനിയും മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും, കറിവേപ്പിലയും, ചുവന്നുള്ളിയും താളിച്ചു കറിയിൽ ഒഴിച്ച് 10mnts അടച്ചു വെച്ചിട്ട് എടുത്തു ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

*

code