ബീഫ് ബിരിയാണി

ബീഫ് ബിരിയാണി
ബീഫ്-2 കിലോ

സവാള അരച്ചത്-8 ടേബിള്‍ സ്പൂണ്‍
ബദാം അരച്ചത്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
തൈര്- 1 കപ്പ്
നാളികേരപ്പാല്‍-1 കപ്പ്
മല്ലിപ്പൊടി-3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-3 ടീസ്പൂണ്‍
ഗരം മസാല-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
വെള്ളം
ചോറിന്
ബസ്മതി റൈസ്-4 കപ്പ്
ഏലയ്ക്ക-8
ഗ്രാമ്പൂ-8
കറുവാപ്പട്ട-4
ഉപ്പ്
നെയ്യ്

പാകം ചെയ്യേണ്ട വിധം

ബീഫ് നല്ലപോലെ കഴുകുക. ഇതില്‍ തൈര്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി 2 മണിക്കൂര്‍ നേരം വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള പേസ്റ്റ് ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ഇളക്കുക
.

ഇതിലേക്ക് ബദാം പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, നാളികേരപ്പാല്‍ എന്നിവ ചേര്‍്ക്കുക. ഇതിലേക്ക് ബീഫ് കഷ്ണങ്ങളും പുതിനയും ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക
.

വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക
.

അരി നല്ലപോലെ കഴുകുക. ഇതില്‍ ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയും വെള്ളവും ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിയ്ക്കുക.
ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലിട്ട് സവാള, ഉണക്കുമുന്തിരി, കശുവണ്ടിപ്പിരിപ്പ് എന്നിവ വറുത്തെടുക്കണം
.

ഈ പാനില്‍ വേവിച്ചു വച്ച ചോറില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ ബീഫ് മസാല ചേര്‍ക്കുക. ഇതിനു മുകളില്‍ വീണ്ടും ചോറിട്ട് വറുത്തു വച്ചിരിയ്ക്കുന്ന സവാള, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവയിടണം. വീണ്ടും ചോറിട്ട് ബീഫ് മസാല, ചോറ്, മുന്തിരി-സവാള എന്നിവ ചേര്‍ക്കുക. ഇളം ചൂടില്‍ ഇത് രണ്ടുമിനിറ്റു വേവിയ്ക്കുക.
വാങ്ങിവച്ച് ഇവയെല്ലാം നല്ലപോലെ കൂട്ടിക്കലര്‍ത്തി ചൂടോടെ കഴിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

*

code