ബീഫ് ഡ്രൈ ഫ്രൈ

ബീഫ് ഡ്രൈ ഫ്രൈ

ബീഫ്- 1 ക്കിലോ

ഇഞ്ചി ചതച്ചത്- അല്‍പം

വെളുത്തുള്ളി- 20

ചെറിയ ഉള്ളി- 20

മുളക്‌പൊടി- 2 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- 2  ടേബിള്‍ സ്പൂണ്‍

ഗരം മസാല-2  ടീസ്പൂണ്‍

വിനാഗിരി-2  ടേബിള്‍ സ്പൂണ്‍

ഉപ്പ്- 1 ടീസ്പൂണ്‍

തേങ്ങക്കൊത്ത്- അല്‍പം

കറിവേപ്പില- പാകത്തിന്

വറുക്കാന്‍ ചേര്‍ക്കേണ്ട ചേരുവകള്‍

സവാള-4

തേങ്ങാക്കൊത്ത്- ആവശ്യത്തിന്

കറിവേപ്പില- 6 കതിര്

പെരുംജീരകം- 3 ടീസ്പൂണ്‍

കുരുമുളക്-3  ടീസ്പൂണ്‍

ഏലക്ക- 4

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് എല്ലാം ചേരുവകളും ചേര്‍ത്ത് നല്ലതു പോലെ തിരുമ്മി അരമണിക്കൂര്‍ വെക്കുക.പിന്നീട് അടുപ്പില്‍ വെച്ച് പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം. വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ ശേഷം വേണം ഫ്രൈ ചെയ്‌തെടുക്കാന്‍.

വറുത്തെടുക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്. ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ചൂടാക്കി കറിവേപ്പില, ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇത് മാറ്റി വെച്ച്. ചട്ടിയില്‍ അല്‍പം എണ്ണ ഒഴിച്ച് വാങ്ങിവെച്ച ബീഫ് എടുത്ത് എണ്ണയില്‍ അല്‍പാല്‍പമായി ഇട്ട് വറുത്തെടുക്കാം. വറുത്തെടുത്ത് കഴിഞ്ഞാല്‍ ഇതിലേക്ക് വഴറ്റി വെച്ച സവാളയും മറ്റും ചേര്‍ക്കാം. സ്വാദിഷ്ഠമായ ബീഫ് ഡ്രൈ ഫ്രൈ റെഡി.

Leave a Reply

Your email address will not be published. Required fields are marked *

*

code