ചില്ലി ബീഫ്

ചില്ലി ബീഫ്
ബീഫ്- 1 കിലോ
ഇഞ്ചി- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി – 4 ടീസ്പൂണ്‍
സവാള – 8എണ്ണം
പച്ചമുളക്- 20 എണ്ണം
സോയാസോസ്- 6 ടേബിള്‍സ്പൂണ്‍
ചില്ലി സോസ്- 2 ടേബിള്‍സ്പൂണ്‍
കുരുമുളക്‌പൊടി- 2 ടീസ്പൂണ്‍
കോണ്‍ഫ്‌ലവര്‍- 2 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഇറച്ചി നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് കഷ്ണങ്ങളാക്കുക. എന്നിട്ട് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിച്ച് വയ്ക്കുക. എണ്ണ ചൂടാക്കിയതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റുക. ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങള്‍ ചേര്‍ത്ത് വഴറ്റുക (വെള്ളം മാറ്റിവെയ്ക്കുക).

ഇതിലേക്ക് സോയാസോസ്, ചില്ലി സോസ്, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നേരത്തെ ഇറച്ചി വേവിച്ച വെള്ളത്തില്‍ കോണ്‍ഫ്‌ലവര്‍ കലക്കി ഇറച്ചിയില്‍ ഒഴിച്ച് രണ്ട് മിനിറ്റ് ഇളയ്ക്കുക. കുറുകിയതിന് ശേഷം വാങ്ങാം…

Leave a Reply

Your email address will not be published. Required fields are marked *

*

code