ചിക്കൻ ബിരിയാണി

ചിക്കൻ ബിരിയാണി

ചേരുവകള്‍

ബിരിയാണി അരി : 2 ഗ്ലാസ്
ചിക്കന്‍ : 1/2 കിലോ
ഗരം മസാല : 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : 1/2 ടീസ്പൂണ്‍.
മുളകുപൊടി- 1/2 സ്പൂണ്‍
കുരുമുളക് പൊടി : 1/2
ടീസ്പൂണ്‍ സവാള : 2 എണ്ണം
(വലുത്) തക്കാളി : 2
പച്ചമുളക് (ചതച്ചത്) 7 എണ്ണം
ഇഞ്ചി, വെളുത്തുള്ളി(ചതച്ചത്) : 2
സ്പൂണ്‍ മല്ലിയില ( ചെറുതായി അരിഞ്ഞത് ) 1/2 കപ്പ്
ഗരം മസാല പൊടി:1/2 സ്പൂണ്‍
പട്ട ഗ്രാമ്പു ഏലക്ക – കുറച്ച് നെയ്യ് : 2 ടേബിള്‍സ്പൂണ്‍
എണ്ണ : 2 ടേബിള്‍സ്പൂണ്
ഉപ്പ് :പാകത്തിന്

https://youtu.be/rNGss84euRo

തയ്യാറാക്കുന്ന വിധം

അരി പട്ട ഗ്രാമ്പു ഏലക്ക ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മാറ്റി വെക്കുക.ചിക്കന്‍ മുളകുപൊടി മഞ്ഞള്‍പൊടി ഉപ്പു ചേര്‍ത്ത് പൊരിച്ചെടുക്കുക. പാന്‍ ചൂടാക്കി നെയ്യൊഴിച്ച് സവോള വറുത്തു മാറ്റി വെക്കുക .ശേഷം ചിക്കന്‍ പൊരിച്ച എണ്ണയില്‍ തന്നെ സവോള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക അത് വഴന്നു വരുമ്പോള്‍ മസാല പൊടികള്‍ ചേര്‍ക്കുക അല്‍പം ഉപ്പും ചേര്‍ക്കുക എന്നിട്ട് അതിലേക്കു പൊരിച്ചു വെച്ച ചിക്കന്‍ ചേര്‍ക്കുക .അതിനുമുകളില്‍ വേവിച്ചു വെച്ച ചോറ് ഇടുക അതിനുമുകളില്‍ വറുത്തു വെച്ച സവോള നിരത്തിയിടുക അതിനു മുകളില്‍ കുറച്ച് നെയ്യൊഴിച്ച് അടച്ചു വെക്കുക. 10 മിനുട്ട് ചെറു തീയില്‍ വെച്ചതിനു ശേഷം എടുത്തു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *

*

code