
വി.കുരിശിന്റെ✝അടയാളത്താൽ ഞങ്ങളുടെ✝ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ തമ്പുരാനെ.✝️ പിതാവിന്റെയും പുത്രന്റെയും✝പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമ്മേൻ
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങേയ്ക്ക് ഞങ്ങളിൽ ജനിച്ച മക്കളെ പ്രതി ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. ദൈവമക്കൾ ആയ അവരെ അവിടുത്തെ കരങ്ങളിൽ നിന്ന് സ്വീകരിച്ചപ്പോൾ അവർക്കുണ്ടായിരുന്നു പരിശുദ്ധിയിൽ തന്നെ വളർത്താൻ ഞങ്ങൾക്ക് കൃപ നൽകണമേ. ” നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയുവിൻ എന്ന് അരുൾ ചെയ്ത നാഥാ, ഉദരത്തിൽ അവർ ആയിരുന്നപ്പോൾ മുതൽ ഞങ്ങളിൽ നിന്നും ലഭിച്ച ആന്തരിക മുറിവുകൾ മൂലവും ഞങ്ങളുടെ ദുർമാതൃക മൂലവും ഈ ലോകത്തിന്റെ സ്വാധീനം മൂലവും പലതരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾക്ക് ഇന്നവർ അടിമയായി തീർന്നിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ. അവരെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും രക്ഷിക്കണമേ എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ മക്കൾക്ക് ഉചിതമായ വിദ്യാഭ്യാസം നൽകണമേ. ഉചിതമായ ജീവിതമാർഗ്ഗം തക്കസമയത്ത് നൽകണമേ. സകലവിധ രോഗങ്ങളിൽ നിന്നും വിടുതൽ തരണമേ. ആമേൻ
1. സ്വർഗ്ഗ 3 നന്മ 1, തൃത്വ
കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കരുണയുടെ ജപമാല
നമ്മുടെയും ലോകം മുഴുവനും ഉള്ള എല്ലാ കുഞ്ഞു മക്കൾക്കുമായി
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകഅംണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്ഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ. അന്നന്ന് വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.ആമേൻ.
നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു. പരിശുദ്ധ മറിയമേ തമ്പുരാൻറെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ.
ആമേൻ.
വിശ്വാസപ്രമാണം
സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.
ആമ്മേൻ
ഒന്നാം രഹസ്യം
നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു
ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് , ഞങ്ങളുടെയും ലോകം മുഴുവനുമുള്ള എല്ലാ കുഞ്ഞുങ്ങളുടെ മേലും കരുണ ആയിരിക്കണമേ
(10 പ്രാവശ്യം ചൊല്ലുക )
ആമ്മേൻ
രണ്ടാം രഹസ്യം
നിത്യപിതാവേ ഞങ്ങളുടെയും ലോകംമുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു
ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് ,പിതാവേ ഞങ്ങളുടെയും ലോകം മുഴുവനും ഉള്ള എല്ലാ കുഞ്ഞുങ്ങളുടെ മേലും കരുണ ആയിരിക്കണമേ
(10 പ്രാവശ്യം ചൊല്ലുക )
ആമ്മേൻ
മൂന്നാം രഹസ്യം
നിത്യ പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ യും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈ ശോ മിശിഹായുടെ തിരു ശരി രവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങെയ്ക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു
ഈശോയുടെ അതിദാരുണമായ പീഡാ സഹന ത്തെ ഓർത്ത്
പിതാവേഞങ്ങളുടെയും ലോകം മുഴുവനും ഉള്ള എല്ലാ കുഞ്ഞുങ്ങളുടെ മേലും കരുണ യാകേണമേ
(10 പ്രാവശ്യം ചെല്ലുക)
ആമ്മേൻ
നാലാം രഹസ്യം
നിത്യപിതാവേ ഞങ്ങളുടെയും ലോകംമുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു
ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് , ഞങ്ങളുടെയും ലോകം മുഴുവനും ഉള്ള എല്ലാ കുഞ്ഞുങ്ങളുടെ മേലും കരുണ ആയിരിക്കണമേ
(10 പ്രാവശ്യം ചൊല്ലുക )
ആമ്മേൻ
അഞ്ചാം രഹസ്യം
നിത്യപിതാവേ ഞങ്ങളുടെയും ലോകംമുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു
ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് ,ഞങ്ങളുടെയും ലോകം മുഴുവനും ഉള്ള എല്ലാ കുഞ്ഞുങ്ങളുടെ മേലും കരുണ ആയിരിക്കണമേ
(10 പ്രാവശ്യം ചൊല്ലുക )
പരിശുദനായ ദൈവമേ പരിശുദനായ ബലവാനെ പരിശുദനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവനുമുളള എല്ലാ കുഞ്ഞുങ്ങളുടെ മേലും കരുണ ആയിരിക്കണമേ
(3 പ്രാവശ്യം ചൊല്ലുക)
ആമ്മേൻ
സമാപന പ്രാർത്ഥന
ഞങ്ങളോട് കരുണ തോന്നണമേ ഈശോയെ. ഞങ്ങൾ ചൊല്ലി തീർത്ത ജപമാല മുത്തുകൾ അങ്ങ് ഏറ്റു എടുത്തു അനുഗ്രഹിക്കണമേ. ഓരോ മുത്തുകളിലും ഞങ്ങളുടെ വേദനകൾ, ബുദ്ധിമുട്ടുകൾ, പ്രയാസങ്ങൾ, കഷ്ഠപാടുകൾ., തകർച്ചകൾ, അങ്ങനെ എല്ലാം ദുഃഖങ്ങളും ഉണ്ട് നാഥാ. അങ്ങ് ഞങ്ങളോട് കരുണ ചെയ്തു ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ വർഷിക്കണമേ,ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
ആമേൻ